SignIn
Kerala Kaumudi Online
Friday, 14 August 2026 2.47 AM IST

സ്ഥലംമാറ്റം അഴിമതിക്ക് കാരണമാകുന്നു: പിണറായി വിജയൻ  

-b

തിരുവനന്തപുരം: ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റുന്നത് അഴിമതിക്ക് അവസരം ഒരുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഒരു ഭരണാനുകൂല സംഘടന സ്ഥലംമാറ്റേണ്ടവരുടെ പട്ടിക എഴുതിക്കൊടുക്കുകയാണ്. ഉദ്യോഗസ്ഥൻ അത് കാണിച്ചുകൊണ്ടുതന്നെ ഉത്തരവും ഇറക്കുന്നു. ഭരണാനുകൂല സംഘടനകൾക്ക് എന്തും ചെയ്യാമെന്നതാണ് അവസ്ഥ. അന്യായമായ സ്ഥലംമാറ്റലാണ് ഈ രംഗത്ത് സംഭവിച്ചിട്ടുള്ള മരണങ്ങൾക്ക് കാരണം. അതിനിടയായ സാഹചര്യങ്ങൾ അന്വേഷിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA