
ലഹരിക്കെതിരായ നടപടിയിൽ രാഷ്ട്രീയം കലർത്തരുത്. അതിനെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ലഹരിക്കേസിൽ പിടിയിലാകുന്നത് ഡി.വൈ.എഫ്.ഐയായാലും യൂത്ത് കോൺഗ്രസായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. പ്രതികൾക്ക് ആരുമായി ബന്ധമുണ്ടെന്നത് നോക്കിയല്ല നടപടി സ്വീകരിക്കുന്നത്. താനുമായോ മുഖ്യമന്ത്രിയുമായോ ബന്ധമുള്ള ആളാണെങ്കിലും നിയമനടപടിയുണ്ടാകും.ഓപ്പറേഷൻ തൂഫാൻ പിന്നോട്ട് പോകുമെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം അടിസ്ഥാനരഹിതമാണ്.
-രമേശ് ചെന്നിത്തല
ആഭ്യന്തര മന്ത്രി
ലഹരി മാഫിയാ
ബന്ധം
അന്വേഷിക്കണം
ലഹരി മാഫിയയുമായി ഭരണപക്ഷത്തെ ഉത്തരവാദപ്പെട്ടവർ പുലർത്തുന്ന ബന്ധത്തെക്കുറിച്ച് അന്വേഷണം വേണം. മയക്കുമരുന്ന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന ആദ്യ കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറി. കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഹുസൈനുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്നും വെളിപ്പെടുത്തി.
വി. ശിവൻകുട്ടി
സി.പി.എം നേതാവ്
കരിമണൽ ഖനനം
കുത്തകകൾക്ക്
നൽകില്ല
കരിമണൽ പുറംകടൽ മേഖലകൾ കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കം ചെറുക്കും. പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബിൽ വെല്ലുവിളിയാണ്. 1957ലെ മൈൻസ് ആൻഡ് മിനറൽസ് ആക്ട് ഭേദഗതി ചെയ്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനാണിത്. മുൻപ് കൊല്ലത്തെ മൂന്ന് ബ്ലോക്കുകളിൽ നടന്ന ഖനനനീക്കം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംമൂലം പരാജയപ്പെട്ടിരുന്നു. കുത്തകൾക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിനിറങ്ങും.
-ടി.എൻ. പ്രതാപൻ
സംസ്ഥാന മത്സ്യത്തൊഴിലാളി
കോ-ഓർഡിനേഷൻ
കമ്മിറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |