
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ഹൃദയശസ്ത്രക്രിയാ മേധാവിയും മുൻ സൂപ്രണ്ടുമായ ഡോ.ടി.കെ ജയകുമാറിനെ ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോൾ അസ്വസ്ഥത തോന്നുകയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തുകയുമായിരുന്നു. ഹൃദയവാൽവുകളിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ടെങ്കിലും തന്റെ ജൂനിയർ ഡോക്ടർമാരെ മാനസിക സമ്മർദ്ദത്തിലാക്കാൻ താത്പര്യമില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ അദ്ദേഹം തീരുമാനിച്ചതെന്ന് സൂപ്രണ്ട് ഡോ.റ്റിജി തോമസ് ജേക്കബ് പറഞ്ഞു. ആലപ്പുഴ വഴി എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്ക് റോഡ് തടസം ഒഴിവാക്കാൻ പൊലീസിന്റെ സഹായം തേടിയിരുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് എം.എൽ.എ എന്നിവർ വിവരമറിഞ്ഞ് മെഡി.കോളേജിൽ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |