
വിഴിഞ്ഞം: സവാരി വിളിച്ചിട്ട് പോയില്ല, ഓട്ടോ ഡ്രൈവറെയും സഹായിക്കാനെത്തിയ മറ്റൊരു ഡ്രൈവറെയും ഇരുമ്പുകമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.ചൊവ്വര ഓട്ടോ സ്റ്റാൻഡിൽ നടന്ന സംഭവത്തിൽ വിഴിഞ്ഞം കരയടിവിള സ്വദേശി ജിജിൻ(27)നെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി.റെജിരാജ് പറഞ്ഞു.വധശ്രമകേസ് ഉൾപ്പടെ 14 ഓളം കേസുകളിലെ പ്രതിയായ ഇയാൾ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ആളാണെന്നും എസ്.എച്ച്.ഒ പറഞ്ഞു.ചൊവ്വര സ്വദേശികളായ ഓട്ടോ ഡ്രൈവർമാരായ ഷിബു,സ്വരാജ് എന്നിവർക്കാണ് പരിക്കേറ്റത്.ഷിബുവിന് തലയ്ക്കാണ് പരിക്ക്.പിടിച്ചു മാറ്റാനെത്തിയ സ്വരാജിന് കൈക്കുമാണ് പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |