SignIn
Kerala Kaumudi Online
Friday, 10 July 2026 4.19 AM IST

പൊലീസ് സോഫ്‌റ്റ്‌വെയറിൽ ഹാക്കിംഗ് ശ്രമം

kerala-police

തിരുവനന്തപുരം: പൊലീസിന്റെ 'അയാപ്സ്' സോഫ്‌റ്റ്‌വെയർ ഹാക്ക് ചെയ്യാൻ പലതവണ ശ്രമം.ഉദ്യോഗസ്ഥരുടെ അക്കൗണ്ടും പാസ്‌വേ‌ഡും ഉപയോഗിച്ച് സോഫ്‌റ്റ്‌വെയറിൽ കടന്നുകയറാനായിരുന്നു ശ്രമം. എന്നാൽ ഒ.ടി.പി വേരിഫിക്കേഷൻ കൂടി നടത്തിയാലേ സോഫ്‌റ്റ്‌വെയറിൽ കയറാനാവുമായിരുന്നുള്ളൂ.പൊലീസുദ്യോഗസ്ഥരുടെ മൊബൈലിലേക്ക് ഒ.ടി.പി എത്തിയപ്പോഴാണ് ഹാക്കിംഗ് ശ്രമം തിരിച്ചറിഞ്ഞത്.ഹാക്കറുടെ ഐ.പി വിലാസം കണ്ടെത്തി ലൊക്കേഷൻ കണ്ടെത്തൻ സേവനദാതാക്കൾക്ക് കൈമാറി.കെൽട്രോണിന്റെ സഹായത്തോടെ സോഫ്‌റ്റ്‌വെയറിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളൊരുക്കി.വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഫയലുകളിലെ വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA