SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

ഖാർഗെയുടെ ദുരനുഭവം പറയാതെ പറഞ്ഞ്

1

തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയുടെ 'ശുദ്ധികലശം' നടത്തിയ നടപടിയെ പേരു പറയാതെ പരാമർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ പ്രസംഗത്തിലായിരുന്നു വിവാദത്തെ കുറിച്ച് സതീശൻ പറഞ്ഞത്. 'ഭരണഘടനാ മൂല്യങ്ങളായ മതേതരത്വം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, പ്രവർത്തന സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കുമുള്ള പ്രത്യേക പരിഗണന എന്നിവ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ ഒരു പരിസരം രാജ്യത്ത് ശക്തി പ്രാപിക്കുന്നു.
ജീവിതകാലം മുഴുവൻ രാഷ്ട്രീയ രംഗത്ത് നിന്ന നിരവധി തവണ ഭരണഘടനാ പദവിയിൽ ഇരുന്ന രാജ്യത്തെ തലമുതിർന്ന നേതാവ് പോലും ജാതിവെറിയുടേയും തൊട്ടുകൂടായ്മയുടെയും പേരിൽ അപമാനിക്കപ്പെട്ടത് കഴിഞ്ഞ ദിവസം കണ്ടതാണ്. എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്? നമ്മുടെ രാജ്യം അവിടെ നിന്നൊക്കെ ഒരുപാട് മുന്നോട്ട് നടന്നതാണ്. ഇനിയും ആ ഇരുണ്ട കാലത്തേക്ക് തിരിച്ചു പോകരുത്. അത്തരം ശ്രമങ്ങളെ നഖശിഖാന്തം എതിർക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.'- മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHARGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA