SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

കെ.ആർ.അജയൻ രാജി വച്ചു

a

തിരുവനന്തപുരം: 'കള്ളൻ വിജയൻ' ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു. ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് നിർദ്ദേശിച്ചതനുസരിച്ചാണ് രാജി.

കഴിഞ്ഞ ഒരു മാസമായി അജയൻ ദേശാഭിമാനിയിൽ ഹാജരായിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് രാജി സമർപ്പിച്ചത്. നീണ്ട അവധിയെടുക്കാനോ രാജി വയ്ക്കാനോ ആയിരുന്നു ചീഫ് എഡിറ്റർ ആവശ്യപ്പെട്ടത്. രാജി ഉടൻ മാനേജ്‌മെന്റ് അംഗീകരിച്ചു. സേവന വേതന വ്യവസ്ഥ പ്രകാരമുള്ള തുകയും ആനുകൂല്യങ്ങളും സെപ്റ്റംബറിൽ നൽകുമെന്നും അറിയിച്ചു. കള്ളൻ വിജയൻ ലേഖനം വിവദാമായതിന് പിന്നാലെ അജയനെ വരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളുമായി ഒന്നാം ചരമ വാർഷിക ദിനത്തിൽ പ്രസിദ്ധീകരിക്കാനിരുന്ന വാരാന്തപ്പതിപ്പ് മുടങ്ങിയതാണ് പ്രശ്നമായത് . വാരാന്തപ്പതിപ്പിന്റെ അവസാന പേജിൽ പുല്ലമ്പാറയിലെ നാടക പ്രവർത്തകൻ വിജയനെക്കുറിച്ചുള്ള ലേഖനം 'കള്ളൻ വിജയൻ' എന്ന പേരിൽ ഉൾപ്പെടുത്തിയിരുന്നു.അതൊഴിവാക്കിയാണ് പിന്നീട് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KR AJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA