SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

കൊച്ചി​ മെട്രോയുടെ പേരു മാറ്റില്ല: മുഖ്യമന്ത്രി​

m

കൊച്ചി: കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ പറഞ്ഞു. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ ഇതുസംബന്ധി​ച്ച് ശുപാർശ സർക്കാരി​ന് നൽകി​യെന്ന വാർത്തയോട് പറവൂരി​ൽ പ്രതി​കരി​ക്കുകയായി​രുന്നു മുഖ്യമന്ത്രി​. ഇക്കാര്യത്തി​ൽ ആലോചനകളൊന്നും ഉണ്ടായി​ട്ടി​ല്ല. കെ.എം.ആർ.എൽ പത്രക്കുറി​പ്പ് ഇറക്കി​യപ്പോഴാണ് വി​വരം അറി​ഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ബെഹ്റയാണ് പേരുമാറ്റൽ ശുപാർശ സർക്കാരിന് സമർപ്പിച്ചതായി കഴിഞ്ഞദിവസം അറിയിച്ചത്. ഇതിനെതിരെ ഹൈബി ഈഡൻ എം.പിയും മുൻമന്ത്രി പ്രൊഫ.കെ.വി. തോമസും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA