
ക്ഷേമപെൻഷൻ വിതരണത്തിൽ നിന്നു സഹകരണ സംഘങ്ങളെ ഒഴിവാക്കാനുള്ള ധനവകുപ്പ് തീരുമാനത്തിൽ ആശങ്കയുണ്ട്. കിടപ്പു രോഗികൾക്കുൾപ്പെടെ പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് സഹകരണ സംഘങ്ങളെ ഒഴിവാക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.ക്രമക്കേടുകളെ തുടർന്നാണ് സഹകരണ സംഘങ്ങളെ ഒഴിവാക്കിയത്.പെൻഷൻ വിതരണം സമ്പൂർണമായി രാഷ്ട്രീയ വത്കരിക്കുന്ന സമീപനം കഴിഞ്ഞ സർക്കാർ സ്വീകരിച്ചത് ദൗർഭാഗ്യകരമാണ്. മരണമടഞ്ഞവരെ ക്ഷേമപെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പെൻഷൻ വീടുകളിൽ എത്തുന്നവർ നടപടി സ്വീകരിച്ചില്ല. അധികം വരുന്ന തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിൽ തികഞ്ഞ അനാസ്ഥ കാട്ടി.
- എം. ലിജു, മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |