
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ ഓട്ടോമേറ്റഡ് കോപ്പിറൈറ്റ് സ്ട്രൈക്ക് സംവിധാനം ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ മെറ്റയുടെ ഉറപ്പ്. തട്ടിപ്പുസംഘങ്ങളുടെ കോപ്പിറൈറ്റ് സ്ട്രൈക്കുകൾക്കെതിരെ നടപടികളെടുക്കും. റീൽ പോസ്റ്റുചെയ്യുമ്പോൾ പകർപ്പവകാശ ലംഘനമുണ്ടെന്ന് ആരോപിച്ച് പണി കൊടുക്കുന്ന ക്രിമിനൽ സംഘങ്ങൾ വ്യാപകമാണെന്ന ഹർജികളിലാണിത്. വ്യാജപരാതികളിൽ അക്കൗണ്ടുകൾക്ക് പൂട്ടിടുകയാണെന്നും പകർപ്പവകാശ ലംഘന പരാതി പിൻവലിക്കാൻ ലക്ഷക്കണക്കിനു രൂപയാണ് ക്രിമിനൽ സംഘങ്ങൾ ആവശ്യപ്പെടുന്നതെന്നും ഹർജികളിൽ പറയുന്നു. ഓട്ടോമേറ്റഡ് സംവിധാനം പലരും ബ്ലാക് മെയിലിംഗിന് വിധേയമാക്കുന്നതായി ജസ്റ്റിസ് അനുപ് ജയ്‌രാം ഭംഭാനി നിരീക്ഷിച്ചു. ഹർജിക്കാരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചെന്ന് മെറ്ര വ്യക്തമാക്കി. സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ മെറ്റയ്‌ക്ക് നാലാഴ്ച സമയം നൽകി. ഒക്ടോബർ 27ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |