SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

മൊബൈൽ ഫോൺ വിലക്കി:കാശിക്ക് പോകുന്നെന്ന് കത്തെഴുതി17കാരൻ നാടുവിട്ടു 

shiva-soorya-

കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പെരിങ്ങത്തൂരിലെ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. 'ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നെഴുതിവച്ചാണ് ശിവസൂര്യ നാടുവിട്ടത്.

പതിവായി മൊബൈലിൽ ഗെയിം കളിക്കാറുള്ള ശിവസൂര്യയോട് വീട്ടുകാർ കളിക്കരുതെന്ന് പറഞ്ഞ് ഫോൺ വാങ്ങിവെച്ചിരുന്നതായി പറയുന്നു. ഈ മാസം എട്ടിനാണ് മകനെ കാണാതായതെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MISSING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA