SignIn
Kerala Kaumudi Online
Tuesday, 18 August 2026 9.18 PM IST

നാടൻ കുരുമുളകും ഗ്രാമ്പുവും ഏലക്കയുമെല്ലാം രുചിയും മണവും ഒട്ടും നഷ്‌ടമാകാതെ സ്വന്തമാക്കാം, ആമസോണിലടക്കം ഓൺലൈനായി വാങ്ങാൻ സൗകര്യം

misty-green-plantations
മിസ്റ്റി ഗ്രീൻ പ്ലാന്റേഷൻ ആറ് പ്രീമിയം ഉൽപ്പന്നങ്ങൾ ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തുന്നു

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ പ്ലാന്റേഷൻ പാരമ്പര്യത്തെ ആധുനിക നിലവാരത്തിലുള്ള ഗുണമേന്മയോടും പാക്കേജിംഗിനോടും ചേർത്തിണക്കി മിസ്റ്റി ഗ്രീൻ പ്ലാന്റേഷൻ ആറ് പ്രീമിയം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. പുതിയ ഉൽപ്പന്ന ശ്രേണിയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കമ്പനി സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരത് ബാബുവും മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ഏലക്ക വിത്ത് എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്. പ്രകൃതിദത്ത ഗുണമേന്മ, കൈകൊണ്ട് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ, സമ്പന്നമായ സുഗന്ധവും രുചിയും, പുതുമ ഉറപ്പാക്കുന്ന പാക്കേജിംഗ്, സുസ്ഥിരമായ ഉറവിടങ്ങളിൽ നിന്നുള്ള ശേഖരണം എന്നിവയാണ് ഉൽപ്പന്നങ്ങളുടെ പ്രധാന സവിശേഷതകളെന്ന് കമ്പനി അറിയിച്ചു.

കേരളത്തിന്റെ പ്ലാന്റേഷൻ ഉൽപ്പന്നങ്ങളുടെ തനത് ഗുണവും രുചിയും ആധുനിക പാക്കേജിംഗിലൂടെ കൂടുതൽ വിപുലമായ ഉപഭോക്തൃ സമൂഹത്തിലേക്ക് എത്തിക്കുകയാണ് മിസ്റ്റി ഗ്രീൻ പ്ലാന്റേഷന്റെ ലക്ഷ്യം. ഗുണമേന്മയിലും ഉൽപ്പന്നങ്ങളുടെ തനിമയിലും വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രീമിയം ബ്രാൻഡായി വളരുന്നതിനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഉൽപ്പന്നങ്ങൾ www.mistygreenplantation.com, ആമസോൺ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. പ്രകൃതിദത്ത ഗുണമേന്മയും സുസ്ഥിരമായ ഉറവിട ശേഖരണവും മുൻനിർത്തി കേരളത്തിന്റെസഗേൂ പ്ലാന്റേഷൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യവർധന ഉറപ്പാക്കുകയാണ് മിസ്റ്റി ഗ്രീൻ പ്ലാന്റേഷൻ ലക്ഷ്യമിടുന്നത്.

English Summary

mistygreenplantation's new product range includes black pepper, nutmeg, cloves, cardamom, cinnamon, and cardamom seeds. The products are distinguished by their natural quality, hand-selected ingredients, rich aroma and flavor, freshness-preserving packaging, and sourcing from sustainable suppliers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MISTRY GREEN PLANTATION, SPICES, NEW LAUNCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA