SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ചന്ദ്രനിൽ മനുഷ്യവാസ പദ്ധതി: ഇന്ത്യയ്ക്ക് ക്ഷണം

1

തിരുവനന്തപുരം: ചന്ദ്രനിൽ മനുഷ്യവാസം ആരംഭിക്കാനുള്ള പദ്ധതിയിലേക്ക് ഇന്ത്യയേയും ക്ഷണിച്ച് അമേരിക്ക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമാണ് മനുഷ്യവാസത്തിനായി 'മൂൺ ബേസ്' നിർമ്മിക്കാൻ ആലോചിക്കുന്നത്. ദക്ഷിണ ധ്രുവത്തിൽ ആദ്യമായി പേടകം ഇറക്കിയ രാജ്യമാണ് ഇന്ത്യ. ഇത് കണക്കിലെടുത്താണ് അമേരിക്കയുടെ ക്ഷണം.

ആഗസ്റ്റ് 5,6 തീയതികളിൽ ബംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര ചാന്ദ്ര ദൗത്യമായ ആർട്ടെമിസിന്റെ ചർച്ചയിലാണ് ക്ഷണപത്രിക അമേരിക്ക ഒൗദ്യോഗികമായി കൈമാറിയത്. ലോകത്തെ 27 രാജ്യങ്ങളുടെ സാമ്പത്തിക, സാങ്കേതിക സഹകരണം ഉറപ്പാക്കിയാണ് അമേരിക്കയും നാസയും ആർട്ടെമിസ് എന്ന ചാന്ദ്രപദ്ധതിയുമായി മുന്നോട്ട് പോകുന്നത്. 2023 ജൂൺ 21നാണ് ഇന്ത്യ ഇതിൽ ഒപ്പുവച്ചത്.

അതിന്റെ തുടർച്ചയായാണ് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ഒമ്പതാമത് ഇന്ത്യ-യു.എസ് സിവിൽ സ്‌പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നത്. ഭാവിയിലെ മനുഷ്യ ബഹിരാകാശ യാത്രാ സാങ്കേതിക വിദ്യകളിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതടക്കം യോഗത്തിൽ ചർച്ചയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA