
തിരുവനന്തപുരം: ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇത്തവണ 'അത്തം 10ന് അല്ല, 11നാണ് പൊന്നോണം. ചോതി നക്ഷത്രം രണ്ടു ദിവസങ്ങളിൽ (18,19) വരുന്നതു കൊണ്ടാണിത്.
കർക്കടകത്തിലെ അവസാന നാളാണിന്ന്. അപൂർവമായിട്ടാണ് കർക്കടകത്തിൽ അത്തം വരുന്നത്. ഇന്ന് പുലർച്ചെ 4.27 മുതൽ അത്തം നക്ഷത്രം ആരംഭിക്കും. നാളെയാണ് പുതിയ മലയാള വർഷം 1202 ആരംഭിക്കുന്നത്.തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങങ്ങൾക്ക് നിറപ്പകിട്ട് പകരുന്നതാണ് അത്തമിടൽ. ഒന്നാം നാൾ ഒരിനം പൂ കൊണ്ടാണ് പൂക്കളം. തിരുവോണത്തിന് പത്തിനം പൂക്കളാണ് വേണ്ടത്. നാടൻ പൂക്കളും കുറഞ്ഞു. വരവു പൂക്കളാണ് ഓണത്തെ നിറച്ചാർത്തണിയിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |