SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

നെൽവില: കേന്ദ്രം 209 കോടി അനുവദിച്ചു

തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് താങ്ങുവില വിഹിതത്തിൽ നിന്ന് കേന്ദ്രം 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണത്തിൽ സംസ്ഥാന പ്രോത്സാഹന വിഹിതം പൂർണതോതിൽ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോൾ നെല്ലുവില നൽകുന്നത്.
ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കർഷകർക്കും നെല്ലിന്റെ വില മുഴുവനും കൊടുത്തുതീർക്കാനാകും. അവധി ദിവസങ്ങളിലടക്കം കർഷകരുടെ അക്കൗണ്ടിലേക്കു വില ലഭ്യമാക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി അനൂപ് ജേക്കബ് ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യമന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകുകയും നിരന്തരം കത്തുകൾ അയയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് തുക അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA