SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ഓണത്തിന് ക്ഷേമപെൻഷൻ മുൻകൂർ നൽകിയേക്കും

READ ENGLISH VERSION
pension

തിരുവനന്തപുരം: ഓണത്തിന് ഒരുമാസത്തെ ക്ഷേമപെൻഷൻ മുൻകൂർ നൽകിയേക്കും. സാമ്പത്തിക സ്ഥിതി പരിഗണിച്ചാകും സർക്കാർ തീരുമാനം. ആഗസ്റ്റിലെ പെൻഷനൊപ്പം സെപ്തംബറിലേത് കൂടി നൽകാനാണ് ആലോചന. ഇതിന് 940 കോടിയോളം രൂപ അധികം കണ്ടെത്തണം.

ഓണത്തിന് ശമ്പളം, പെൻഷൻ ചെലവിന് പുറമെ ഉത്സവബത്ത, ബോണസ്, സാലറി അഡ്വാൻസ് തുടങ്ങി വൻ ചെലവുകളാണ് സർക്കാരിനെ കാത്തിരിക്കുന്നത്. 10,000കോടിയിലധികം രൂപ അധികം കണ്ടെത്തേണ്ടിവരും. കേന്ദ്രത്തിന്റെ വായ്പാ നിയന്ത്രണവും സർക്കാരിന് പ്രതിസന്ധിയുണ്ടാക്കും.

 ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ സാവകാശം

ക്ഷേമപെൻഷൻ കാർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം നൽകും. പെൻഷൻ വിതരണം ബാങ്കിലൂടെ ആക്കയിരുന്നു. കെ.വൈ.സിയുള്ളതും ആധാർ ലിങ്ക് ചെയ്തുമായ ബാങ്ക് അക്കൗണ്ടിലേക്കാണ് ക്ഷേമപെൻഷൻ മാറ്റുക. നിലവിൽ 51.10ലക്ഷം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 27.95ലക്ഷം പേരും ബാങ്കുകൾ വഴിയാണ് ഇപ്പോൾ പെൻഷൻ വാങ്ങുന്നത്. ശേഷിക്കുന്ന 23.14ലക്ഷം പേർക്കാണ് സഹകരണ സംഘളിലൂടെ പണം വീട്ടിലെത്തിക്കുന്നത്. ഇവരിൽ കിടപ്പുരോഗികളല്ലാത്തവരുടെ വിതരണമാണ് ബാങ്കുകളിലേക്ക് മാറ്റുന്നത്. അതേസമയം കിടപ്പുരോഗികളായ പെൻഷൻകാരുടെ കണക്കെടുക്കാൻ സർക്കാർ തുടങ്ങിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA