SignIn
Kerala Kaumudi Online
Thursday, 25 June 2026 12.42 AM IST

'വെറുതേയാണോ ജനങ്ങൾ ഇത്രമാത്രം വെറുക്കുന്നത്, ഇത്രയുംകാലം ഈ സേനയിലുണ്ടായിരുന്നതിൽ നാണം തോന്നുന്നു'

READ ENGLISH VERSION
sreelekha

തിരുവനന്തപുരം: ഡിജിപി പദവിയിൽ നിന്ന് വിരമിച്ച താൻ എന്തുകൊണ്ട് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് വ്യക്തമാക്കി വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ആ‌ർ ശ്രീലേഖ. വട്ടിയൂർക്കാവ് എസ്‌എച്ച്ഒ വിപിൻ, എസ്‌ഐ ദീപു പിള്ള തുടങ്ങിയ പൊലീസുകാർ ചേർന്ന് കഴിഞ്ഞ ഒരുമാസത്തിലേറെയായി ബിജെപി പ്രവർത്തകരെ മാത്രം തിരഞ്ഞുപിടിച്ച് മർദിക്കുകയാണെന്ന് ശ്രീലേഖ ഫേസ്‌ബുക്കിൽ കുറിച്ചു.

സിപിഎം നേതാക്കളുടെ നിർദേശപ്രകാരം ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി മർദിച്ച് രസിക്കുകയാണ്. ഭാര്യയെ ഒരു സിപിഎം പ്രവർത്തകൻ ലൈംഗികമായി അവഹേളിച്ചുവെന്നും അവയവ പ്രദർശനം നടത്തിയെന്നും പരാതിപ്പെട്ട ബിജെപി പ്രവർത്തകനെയും കൂട്ടരെയും വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റി അതിക്രൂരമായി മർദിച്ചു. കണ്ണിന് താഴെ പരിക്കേറ്റ ബിനുവിനെ രക്തത്തിൽ കുളിച്ച അവസ്ഥയിൽ എആ‌ർ ക്യാമ്പിൽ കൊണ്ടുപോയി തള്ളി. മർദനമേറ്റവർ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. പൊലീസുകാർക്കെതിരെ ഒരു കേസുമില്ല. ഇങ്ങനെയൊരു സേനയിലായിരുന്നോ ഇത്രയുംനാൾ പ്രവർത്തിച്ചതെന്നോർത്ത് നാണം തോന്നുന്നുവെന്നും ജനം പൊലീസിനെ വെറുക്കുന്നത് ഇതുകൊണ്ടാണെന്നും ശ്രീലേഖ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

DGP പദവിയിൽ നിന്ന് വിരമിച്ച ഞാൻ ..

33 വർഷത്തിലധികം പോലീസ് സേനയിൽ അഭിമാനത്തോടെ പ്രവർത്തിച്ച ഞാൻ..

ഇതുപോലെ പോലീസിനെതിരെ വിളിക്കണമെങ്കിൽ എന്തായിരിക്കും കാരണം??

വട്ടിയൂർക്കാവ് SHO വിപിൻ, SI ദീപു പിള്ള, മറ്റു 7,8 പോലീസുകാർ ചേർന്ന് കഴിഞ്ഞ ഒരു മാസത്തിലേറേയായി BJP പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ

എടുത്ത്, മർദ്ദിച്ച് രസിക്കുന്നു. അതും CPM ആൾക്കാരുടെ നിർദ്ദേശപ്രകാരം!

അതിന്റെ അവസാനം ഏപ്രിൽ 19ന് ഇടപഴനി ക്ഷേത്രം ചവിട്ടി തുറന്ന്, ഒരു CPM പ്രവർത്തകൻ ഭാര്യയെ ലൈംഗികമായി അവഹേളിക്കുകയും അവയവ പ്രദർശനം നടത്തുകയും ചെയ്തു എന്ന് പരാതിപ്പെട്ട BJP പ്രവർത്തകനെയും കൂട്ടരെയും വലിച്ചിഴച്ചു പോലീസ് വാനിൽ കയറ്റി അതി ക്രൂരമായി മർദ്ദിച്ച് ബിനുവിന്റെ കണ്ണിനു പരിക്കേൽപ്പിച്ചു രക്തത്തിൽ കുളിച്ച അവസ്ഥയിൽ AR ക്യാമ്പിൽ കൊണ്ട് പോയി തള്ളി. അവർക്കെതിരെ ഒരു കേസുപോലും ഇല്ലാത്തതു കൊണ്ട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചോളാൻ പറയുകയായിരുന്നു ഈ പോലീസുകാർ. മർദ്ദനം ഏറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്.. ഇത് ചെയ്ത പോലീസുകാർക്കെതിരെ ഒരു നടപടിയും ഇല്ല, ഒരു കേസുമില്ല!

ഇത് കാണുമ്പോൾ കഷ്ടം തോന്നി പോകും. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാൾ പ്രവർത്തിച്ചതെന്ന് ഓർത്ത്!

വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R SREELEKHA, FACEBOOK POST, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA