
കുഴി നികത്തണമെന്ന ഉത്തരവ് പാലിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ
ആലപ്പുഴ: കുടിവെള്ള പൈപ്പിടാൻ വെട്ടിക്കുഴിച്ച റോഡ് ജൽജീവൻ മിഷൻ ഫണ്ടുപയോഗിച്ച് ഗതാഗത യോഗ്യമാക്കണമെന്ന തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ആറ് മാസം പിന്നിട്ടിട്ടും 7,760 റോഡും തുരന്നപടി തന്നെ. ഒരു വർഷമായി തുരന്നിട്ട റോഡുകൾ പലതും മഴയോടെ കൂടുതൽ തകർന്നു. പ്ളാൻ ഫണ്ടിന്റെ മൂന്നാംഗഡു ലഭിക്കാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസനപദ്ധതികൾക്കും പണമില്ലാത്ത അവസ്ഥയിലാണ് പല തദ്ദേശസ്ഥാപനങ്ങളും.
ഉത്തരവ് നടപ്പാക്കാൻ ഇതാണ് തടസം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസന, അറ്റകുറ്റപ്പണി, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റുകളേതെങ്കിലും ഉപയോഗിച്ച് പുനരുദ്ധാരണ പ്രവർത്തനം മുൻകൂറായി നടപ്പാക്കാനും ചെലവാകുന്ന തുക വാട്ടർ അതോറിറ്റി മൂന്ന് മാസത്തിനകം ജൽജീവൻ മിഷൻ പദ്ധതിയിൽ നിന്ന് അനുവദിക്കാനുമായിരുന്നു നിർദേശം. ജൽജീവൻ മിഷൻ പ്രവർത്തനം പുരോഗമിക്കുന്ന പഞ്ചായത്തുകളുടെ പട്ടികയും ഓരോ പഞ്ചായത്തിലും പുനരുദ്ധരിക്കേണ്ട റോഡുകളുടെ നീളവും, ചെലവും സഹിതം വിശദമായ പട്ടിക വാട്ടർ അതോറിറ്റി തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറണമെന്ന ഉത്തരവിലെ നിർദ്ദേശം പോലും പലേടത്തും പാലിക്കപ്പെട്ടില്ല.
ജൽജീവനിൽ കുഴിയായത്
(ഓരോ വിഭാഗവും റോഡുകളുടെ എണ്ണവും)
പൊതുമരാമത്ത് വകുപ്പ്.........................6,864
റോഡ് ഫണ്ട് ബോർഡ്..............................5,15
പി.ഡബ്ള്യുഡി.(എൻ.എച്ച്)...................1,22
എൻ.എച്ച്....................................................1,29
കെ.എസ്.ടി.പി............................................1,18
റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി............12
ആകെ..........................................................7,760
തദ്ദേശ സ്ഥാപനങ്ങളിലെ കണക്ക് ലഭ്യമല്ല
അഞ്ച് മാസം മുമ്പാണ് റോഡ് പുനരുദ്ധരിക്കാൻ ഉത്തരവ് നൽകിയത്. തിരഞ്ഞെടുപ്പിനിടെ റോഡുകളുടെ പട്ടിക തയ്യാറാക്കലോ അറ്റകുറ്റപ്പണിയോ നടന്നില്ല. ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള നടപടി സ്വീകരിക്കും.
ഡയറക്ടറേറ്റ്
തദ്ദേശ സ്വയം ഭരണ വകുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |