SignIn
Kerala Kaumudi Online
Friday, 31 July 2026 4.04 AM IST

നാല് വർഷ ബിരുദം, ആശങ്കകൾ പരിഹരിക്കും: മന്ത്രി റോജി

aa

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി റോജി എം.ജോൺ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ വിദ്യാർഥി സംഘടനകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാർ ഗൗരവമായി പരിഗണിക്കും. സെക്രട്ടേറിയറ്റിൽ വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൻജിനിയറിംഗ് ഇയർബാക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോർഡ് ഒഫ് ഗവേണൻസ് പരിശോധിച്ച് നടപടിയെടുക്കും. സി.ഇ.ടിക്ക് കോൺസ്റ്റുവന്റ് പദവി, എൻജിനിയറിംഗ് എൻട്രൻസ് ഒഴിവാക്കൽ തുടങ്ങിയവയിൽ എല്ലാവരുമായും ചർച്ച നടത്തിയ ശേഷമേ നടപടി സ്വീകരിക്കൂ. ക്യാമ്പസുകളിലെ വിദ്യാർത്ഥി യൂണിയനുകളെ കൂടുതൽ ക്രിയാത്മകമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഡോ.ബി.അശോക്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROJI M JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA