മക്ക: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയപെരുന്നാൾ ആഘോഷിക്കും. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമസാൻ മുപ്പതും പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് ഇന്ന് വൈകുന്നേരമാണ്. മാസപ്പിറവി കണ്ടാൽ ഒമാനിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ഇല്ലെങ്കിൽ ശനിയാഴ്ച . കേരളത്തിൽ ഇന്ന് വൈകിട്ട് മാസപ്പിറവി ദൃശ്യമായാൽ വെള്ളിയാഴ്ചയാവും പെരുന്നാൾ. ഇതല്ലെങ്കിൽ 30 നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാവും പെരുന്നാൾ. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്‌കാരം ഈദ് ഗാഹുകൾക്ക് പകരം പള്ളികളിൽ മാത്രമാക്കിയിട്ടുണ്ട്. ഗ്രൗണ്ടുകളിലും തുറസ്സായ സ്ഥലങ്ങളിലും പ്രാർത്ഥനാ ചടങ്ങുകൾ പാടില്ലെന്നാണ് നിർദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |