SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

ശബരിമലയിലെ അന്നദാന നടത്തിപ്പ് ഭക്തരെ ഏൽപ്പിക്കണം

1

കൊച്ചി: വർഷങ്ങളായി ശബരിമലയിൽ അന്നദാനം നടത്തിയ സംഘടനകളുടെ പ്രവർത്തനം തടഞ്ഞ ദേവസ്വം നടപടി പുനഃപരിശോധിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്തജനബാഹുല്യത്തിന് അനുസരിച്ച് ബോർഡിന് അന്നദാനം നടത്താനോ ഗുണനിലവാരം ഉറപ്പാക്കാനോ കഴിയുന്നില്ല. അന്നദാന ഫണ്ടിൽ കാര്യമായ നീക്കിയിരിപ്പില്ല. ഇത് സംബന്ധിച്ച അന്വേഷണത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നും അന്നദാന നടത്തിപ്പ് ഭക്തസംഘടനകളെ ഏൽപ്പിക്കണമെന്നും അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡന്റ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ, ട്രഷറർ കെ.കൊച്ചു കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ജയകുമാർ തിരുനക്കര, വേണു പഞ്ചവടി, സംസ്ഥാന പ്രസിഡന്റ് സി.എം.സലിമോൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYYAPPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA