SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.54 AM IST

മാദ്ധ്യമ ക്ഷേമ ബോർഡ് വേണം: സീനിയർ ജേർണലിസ്റ്റ്സ് ഫോറം

jou

കൊല്ലം: കേരളത്തിലെ മാദ്ധ്യമപ്രവർത്തകരുടെയും മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെയും ആരോഗ്യം അടക്കമുള്ള ക്ഷേമവും തൊഴിലും സംരക്ഷിക്കുന്നതിന് മാദ്ധ്യമക്ഷേമബോർഡ് രൂപീകരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന സമ്മേളനം.

യു.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ പദ്ധതി ഉടൻ നടപ്പാക്കണം. മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പെൻഷൻ 15,000 രൂപയാക്കണം. ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രതിനിധിസമ്മേളനം കർണാടക സീനിയർ ജേണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് ആർ.പി.സാംബസദാശിവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡൻ്റ് അലക്‌സാണ്ടർ സാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ ജേർണലിസ്റ്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി.ചേക്കുട്ടി, ഫോറം വൈസ് പ്രസിഡന്റുമാരായ ഹരിദാസൻ പാലായിൽ, ഹക്കിം നട്ടാശേരി, സണ്ണി ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി.കെ.ഹസൻകോയ, പി.അജയകുമാർ, പി.ബാലകൃഷ്ണൻ, കെ.സുന്ദരേശൻ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്.സുധീശൻ, എം.ബാലഗോപാലൻ, ഫോറം കൊല്ലം ജില്ലാ സെക്രട്ടറി എം.എ.മജീദ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, ഫോറം രക്ഷാധികാരികളായ ഡോ. നടുവട്ടം സത്യശീലൻ, എ.മാധവൻ പല്ലിശേരി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SENIOR JOURNALIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA