SignIn
Kerala Kaumudi Online
Friday, 31 July 2026 4.04 AM IST

എൽ.പി.എസ്.ടി സമരം: ഐക്യദാർഢ്യവുമായി ശോഭാ സുരേന്ദ്രൻ

aa

തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ഇവരുടെ കാര്യത്തിൽ കഴിഞ്ഞ സർക്കാരിന്റെ ഉടുപ്പാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയ്ക്കും അണിയാൻ താത്പര്യമെങ്കിൽ അവരോടൊപ്പം നിൽക്കാൻ മറ്റു രാഷ്ട്രീയ പ്രവർത്തകരും തയ്യാറാകുമെന്നും അവർ പറഞ്ഞു. എൽ.പി.എസ്.ടി റാങ്ക്ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര-രാപകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു ശോഭ. പി.എസ്.സി ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പറയുമ്പോൾ പി.എസ്.സിയുടെ ചെയർമാനും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. റാങ്ക് ഹോൾഡേഴിനടുത്തേയ്ക്ക് ഉത്തരവാദിത്വപ്പെട്ടവരെത്തി അനുകൂല നടപടി സ്വീകരികണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം,ഓൾ കേരള റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി വളർമതി ടീച്ചർ മരണം വരെ നിരാഹാരം കിടക്കുമെന്നും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOBHA SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA