SignIn
Kerala Kaumudi Online
Friday, 10 July 2026 4.15 AM IST

എം.പിമാരുടെ യോഗത്തിൽ തർക്കം; ഇടപെട്ട് മുഖ്യമന്ത്രി

a

തിരുവനന്തപുരം: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ കോൺഗ്രസ് അംഗം വി.കെ.ശ്രീകണ്ഠനും സി.പി.എം അംഗം ഡോ.വി.ശിവദാസനും തമ്മിൽ തർക്കം.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കാര്യമായി ഒന്നും ചെയ്തില്ലെന്ന ശ്രീകണ്ഠന്റെ പരാമർശമാണ് വാക് പോരിലേക്ക് നയിച്ചത്. ഇടത് സർക്കാരിന്റെ കാലത്ത് കോച്ച് ഫാക്ടറിക്ക് വേണ്ടി നിയമസഭ പ്രമേയം പാസാക്കിയത് ശിവദാസൻ ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ട വിഷയത്തിൽ അന്നത്തെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്നു നേടിയെടുക്കാനാണ് യോഗം വിളിച്ചതെന്നും ഒരുമിച്ച് നിൽക്കേണ്ട ഘട്ടത്തിൽ തർക്കം ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് വിഷയം അവസാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA