SignIn
Kerala Kaumudi Online
Friday, 14 August 2026 2.46 AM IST

ധാതുഖനന നിയമ ഭേദഗതി കേരളം കോടതിയെ സമീപിക്കും: മുഖ്യമന്ത്രി

vd-satheeshan

തിരുവനന്തപുരം: ധാതു ഖനനവും ഖനികളും ഭേദഗതി ബില്ലിലൂടെ,​ സംസ്ഥനത്തെ ഭൂമിയുടെ അവകാശം സ്ഥാപിക്കാനാണ് കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും. പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും. ബിൽ നിയമമായ ശേഷം കോടതിയെ സമീപിക്കും.

ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റിൽ 18-ാം ഇനമായി വരുന്നതാണ് ഭൂമിയുടെ അവകാശം. ഭൂമി സംബന്ധിച്ച നിയമ നിർമ്മാണാധികാരം സംസ്ഥാനത്തിനാണ്. ഖനന പാട്ടം നൽകാനും റോയൽറ്റി, ഇതര ഫീസുകൾ നിശ്ചയിക്കാനും സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത് കവർന്നെടുക്കുകയാണ്. തീരദേശവും വനവും പോലും ഒഴിവാക്കാതെയാണ് മിനറൽ ബെയറിംഗ് ലാൻഡ് എന്ന നിർവചനത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA