SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

ഫാം.ഡി: 50% മെരിറ്റ് സീറ്റിൽ പ്രവേശനം

aa

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഫാം.ഡി കോഴ്‌സിന് 50ശതമാനം സീറ്റിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. മുൻവർഷത്തെ പോലെ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ അധികാരം നൽകണമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോസ്‌പെക്ടസ് പ്രകാരം മാത്രമേ പ്രവേശനം നടത്താനാകൂവെന്ന് മന്ത്രി വ്യക്തമാക്കി. മെരിറ്റ് സീറ്റിൽ ഒഴിവുണ്ടായാൽ അത് മാനേജ്‌മെന്റിന് നൽകണമെന്ന ആവശ്യം പരിഗണിക്കും. മെരിറ്റിലായാലും മാനേജ്മന്റിലായാലും അർഹരായ എല്ലാകുട്ടികൾക്കും പഠിക്കാൻ അവസരമൊരുക്കും. എല്ലാവരുമായും ചർച്ചചെയ്ത് മാത്രമേ സർക്കാർ തീരുമാനങ്ങളെടുക്കുവെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA