SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

രണ്ട് വിദ്യാർത്ഥികളുടെ മാർക്ക്  ചേർത്ത് എൻജി. റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കാൻ ഉത്തരവ്

aa

കൊച്ചി: സി.ബി.എസ്.ഇ സിലബസിൽ പഠിച്ച രണ്ട് വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിൽ ലഭിച്ച ഉയർന്ന മാർക്ക് ചേർത്ത് എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പുതിയ മാർക്ക് അപ് ലോഡ് ചെയ്യാൻ ഇന്നു രാവിലെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെ പോർട്ടൽ തുറക്കണം. തുടർന്ന് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു.
പത്തനംതിട്ട സ്വദേശി പി. ശ്രീഹരി, പെരുമ്പാവൂർ സ്വദേശി മെൽവിൻ എൽദോ ബൈജു എന്നിവരുടെ ഹർജികളാണ് പരിഗണിച്ചത്. ഉത്തരവ് ഇവർക്കു മാത്രമായിരിക്കും ബാധകം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA