SignIn
Kerala Kaumudi Online
Wednesday, 01 July 2026 10.58 PM IST

2500 രൂപയുടെ ടിക്കറ്റിന് വെറും 538 രൂപ,​ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ്

ksrtc
കെഎസ്ആർടിസി ബസ് Image Credit : KSRTC

തിരുവനന്തപുരം: വനിതാ യാത്രക്കാർക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയതിന് പിന്നാലെ വീണ്ടും വൻ പ്രഖ്യാപനവുമായി കെ.എസ്.ആർ.ടി.സി. ദക്ഷിണേന്ത്യയിയെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണിയിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് സർവീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസാണ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കാണ് ബസ് ടിക്കറ്റിന് എന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. സ്വകാര്യ സർവീസുകൾ 800 രൂപ മുതൽ 2499 വരെ വിവധ തരം ബസുകൾക്ക് ഈടാക്കുമ്പോൾ 538 രൂപ മാത്രമാണ് കെ.എസ്.ആർ.ടി.സി നിരക്ക്.

പ്രവർത്തന ചുമതല നെയ്യാറ്റിൻകര ഡിപ്പോയ്ക്ക്

വെള്ളി,​ ശനി ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. വൈകിട്ട് നാലരയ്ക്കാണ് ബസ് പുറപ്പെടുക. ശനി,​ ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് തിരികെയും സർവീസ് നടത്തും. നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് ബസ് സർവീസിന്റെ പ്രവർത്തന ചുമതല. തിരുവനന്തപുരം,​ പാപ്പനംകോട്,​ നെയ്യാറ്റിൻകര,​ പാറശാല,​ കളിയിക്കാവിള,​ നാഗർകോവിൽ,​ തിരുനെൽവേലി,​ മധുര,​ ത്രിച്ചി,​ തഞ്ചാവൂർ എന്നിവിടങ്ങൾ വഴിയാണ് സർവീസ്.

നിലവിൽ തെക്കൻ കേരളത്തിൽ ചങ്ങനാശേരിയിൽ നിന്ന് മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. സൂപ്പർ ഡീലക്സ് ബസാണ് ഈ റൂട്ടിൽ ഓടുന്നത്. 890 രൂപയാണ് നിരക്ക്. കെ.എസ്.ആർ.ടി,​സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, KSRTC BUS SERVICE, KSRTC TICKET OFFER, KERALA BUS TRAVEL, KSRTC OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA