SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

ബി.എഡ് പ്രവേശനത്തിന് അപേക്ഷിക്കാം

kerala-uni

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിലേക്കുള്ള ബി.എഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/bed2026 പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഇന്നു കൂടി സമയമുണ്ട്. ഒന്നാം ഘട്ട അലോട്ട്മെന്റ് രണ്ടിന് പ്രസിദ്ധീകരിക്കും. ഏഴ് മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്‍സി/ എം.കോം/ എം.എസ്.ഡബ്ല്യൂ/ എം.സി.ജെ/ എം.എഎച്ച്.ആർ.എം/എം.ടി.ടി.എം (ന്യൂജെനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷകൾ 15 മുതൽ പുനഃക്രമീകരിച്ചു.

 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പഠനവകുപ്പുകളിൽ നാലുവർഷ ബിരുദം രണ്ടാം ഘട്ട പ്രവേശനം ഇന്ന് നടത്തും. അഡ്മിഷൻ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. മെമ്മോ ഡൗൺലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി കൃത്യ സമയത്ത് ഹാജരാകണം. വിവരങ്ങൾ admissions.keralauniversity.ac.in വെബ്സൈറ്റിൽ. ഫോൺ : 0471 2308328, 9188524612.

 അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‍സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.എ, ബി.എസ്‍സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 രജിസ്ട്രേഷൻ ആരംഭിച്ചു.

ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 6 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം. വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിഎസ്‍സി മാത്തമാറ്റിക്സ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

വൈവവോസി പരീക്ഷ

 20 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA