SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും 

aa

തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാ ഫലം ഇന്ന് results. hse. kerala. gov. inൽ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റിൽ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്‌കൂളുകൾക്ക് തങ്ങളുടെ സ്‌കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനും കഴിയും. 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ആദ്യം ജൂൺ 10നും പിന്നീട് ജൂലൈ 15നും ഫലം പ്രഖ്യാപിക്കുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടുകയായിരുന്നു. കഴിഞ്ഞ വർഷം 62.28 ശതമാനമായിരുന്നു വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA