SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

പ്ലസ് വൺ: പ്രവേശനം കിട്ടാത്തവർക്ക് അപേക്ഷിക്കാം

aa

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെരിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചിട്ടും കിട്ടാത്തവർക്ക് ഇന്നു മുതൽ അപേക്ഷിക്കാം. നാളെ വൈകിട്ട് 4 വരെയാണ് അവസരം. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാവില്ല. ഒഴിവുകളുടെ പട്ടിക ഹയർ സെക്കൻഡറി പ്രവേശന പോർട്ടലിൽ ഇന്ന് 9 മണിക്ക് പ്രസിദ്ധീകരിക്കും. ഒഴിവുകൾക്ക് അനുസൃതമായി ഓപ്ഷനുകൾ നൽകണം. വിവിധ കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെന്നും അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും ഈ അവസരം ഉപയോഗിക്കാം. പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള 15 മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാം. ഈ ഒഴിവുകളും ഇന്ന് പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA