
തിരുവനന്തപുരം: തിരുവനന്തപുരം/കൊല്ലം ജില്ലകളിൽ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ (കാറ്റഗറി നമ്പർ 386/2025) തസ്തികയിലേക്ക് 21, 22, 23, 24, 27, 28 തീയതികളിൽ രാവിലെ 5 മുതൽ തിരുവനന്തപുരം ആനയറ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും (എച്ച് ടെസ്റ്റ് ആൻഡ് റോഡ് ടെസ്റ്റ്) നടത്തും.
സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ പ്രിസർവേഷൻ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 189/2025) തസ്തികയിലേക്ക് 20, 21 തീയതികളിൽ തിരുവനന്തപുരം, നാലാഞ്ചിറ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ് കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി (കാറ്റഗറി നമ്പർ 376/2025) തസ്തികയിലേക്ക് 22ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 185/2025) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ് (കാറ്റഗറി നമ്പർ 278/2024) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഒ.എം.ആർ.പരീക്ഷ
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ്, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓർഗനൈസർ, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ സൂപ്പർവൈസർ/കാഷ്യർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 83/2025, 207/2025, 208/2025, 495/2025, 617/2025, 651/2025, 652/2025, 732/2025, 786/2025, 831/2025) (എൻ.സി.എ, നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന) തസ്തികകളിലേക്ക് 25ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20വരെ ഒ.എം.ആർ പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |