SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

12 എൻജി. കോളേജുകളിൽ കേന്ദ്രീകൃത സ്പോട്ട് അഡ്‌മിഷൻ

aa

തിരുവനന്തപുരം: സ​ർ​ക്കാ​ർ, എയ്ഡഡ് എ​ൻ​ജി​നിയ​റിംഗ് കോ​ളേ​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള ബി.​ടെ​ക്​ സീ​റ്റു​ക​ളി​ലേ​ക്ക്​ കേ​ന്ദ്രീ​കൃ​ത സ്​​പോ​ട്ട്​ അ​ഡ്​​മി​ഷ​ൻ ഒ​ഴി​വാ​ക്കിയ നടപടി മന്ത്രി റോജി എം.ജോൺ ഇടപെട്ട് തിരുത്തിച്ചു. 12 കോളേജുകളിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന് സൗകര്യമൊരുക്കി. ഇതിൽ ഏതെങ്കിലും ഒരു കോളേജിലെത്തി റിപ്പോർട്ട് ചെയ്താൽ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ വഴി റാങ്ക് അനുസരിച്ച് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാനാവും.

13നാണ് സ്പോട്ട് അഡ്‌മിഷൻ. ഉച്ചയ്ക്ക് 12നകം ഇതിൽ ഏതെങ്കിലുമൊരു കോളേജിൽ റിപ്പോർട്ട് ചെയ്യണം. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നവർ ടി.സിയോ എൻ.ഒ.സിയോ ഹാജരാക്കണം.

കേന്ദ്രീകൃത അലോട്ട്മെന്റിന് പകരം ഓരോ കോളേജുകളിലും പ്രത്യേകം സ്പോട്ട് അഡ്‌മിഷൻ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPOT ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA