SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

ചങ്ങമ്പുഴ പഠിച്ച സ്കൂളിൽ ബഷീറിന്റെ പാത്തുമ്മയും ആടും

p

കൊച്ചി: ‌ടീച്ച‌ർ ബഷീറിന്റെ പാത്തുമ്മയായി. ഒപ്പം ആടും ഉണ്ട്. അതുകണ്ട് കുട്ടിക്കൂട്ടം തുള്ളിച്ചാടി. പാത്തുമ്മയുടെ ആടിനെ താലോലി​ക്കാൻ കുട്ടി​കൾ തി​രക്കുകൂട്ടി​. ടീച്ചറുടെ മടിയിലിരുന്ന ആടിനെ അവർ മുത്തംവച്ചു.

മഹാകവി​ ചങ്ങമ്പുഴ കൃഷ്ണപി​ള്ള പഠി​ച്ച ഇടപ്പള്ളി ദേവൻകുളങ്ങര എൽ.പി സ്കൂളിലായിരുന്നു കൗതുകരംഗങ്ങൾ. കവി​യുടെ ആത്മസുഹൃത്തായി​രുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണമായിരുന്നു ഇന്നലെ.

ബഷീറി​ന്റെ കഥാപാത്രമായ പാത്തുമ്മയുടെ വേഷമണി​ഞ്ഞത് അദ്ധ്യാപികയും വിദ്യാരംഗം കോ- ഓർഡിനേറ്ററുമായ എം.എസ്.ദീപ്തി ജീവൻ. ബഷീറി​ന്റെ മറ്റു കഥാപാത്രങ്ങളായ മണ്ടൻ മുത്തപ്പ, രാമൻ നായർ, സാറാമ്മ, ഒറ്റക്കണ്ണൻ പോക്കർ, സുഹറാ മജീദ്, നാരായണൻ തുടങ്ങി​യവരുടെ വേഷങ്ങൾ അണി​ഞ്ഞ് 48 കുട്ടി​കളും രംഗത്തെത്തി. കുട്ടികൾക്ക് കഥ മനസിലാകുന്നതിനായി അറയ്‌ക്കൽ അബുവിന്റെയും ഷാജി പാപ്പന്റെയും വേഷത്തിൽ അതേ വളപ്പി​ലെ ഗവ. ടി.ടി.ഐ വിദ്യാർത്ഥികളും വന്നു. വായിച്ചും കേട്ടും മാത്രം അറിയുന്ന കഥാപാത്രങ്ങൾ കൺമുന്നിൽ എത്തിയപ്പോൾ കുട്ടി​കൾക്ക് ആവേശമായി​.

കഴി​ഞ്ഞ ദി​വസം ക്ളാസിൽ പാത്തുമ്മയുടെ ആടി​ന്റെ കഥ പറഞ്ഞ ശേഷം വിദ്യാർത്ഥികളോട് അതിലെ ഇഷ്ടപ്പെട്ട വേഷം ധരിച്ച് തി​ങ്കളാഴ്ച സ്കൂളിൽ എത്താൻ നി​ർദ്ദേശി​ച്ചി​രുന്നു. ഇടപ്പള്ളി​യി​ലെ മേപ്പനത്ത് ഹരികുമാറി​ന്റെ കുഞ്ഞുമണി എന്ന ആട് സ്കൂൾ പി​രി​യും വരെ കുട്ടി​കൾക്കി​ടയിൽ താരമായി​. ദീപ്തി​ ടീച്ചർക്ക് സപ്പോർട്ടുമായി​ ഹെഡ്മി​സ്ട്രസ് ബി.എസ്.മിനി ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BASHEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA