
തിരുവനന്തപുരം: കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിക്കണമെന്ന നിബന്ധന വിവാദമായ സാഹചര്യത്തിലാണ് നടപടി. അദ്ധ്യാപകരുടെ സർവീസ് ബുക്കും സാക്ഷ്യപ്പെടുത്തിയ സർവീസ് ബുക്കിന്റെ പകർപ്പും അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാൽ മതി. എസ്.എസ്.എൽ.സി ബുക്കിൽ ജാതി, മതം, കാറ്റഗറി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതില്ലെങ്കിൽ ജാതി, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |