SignIn
Kerala Kaumudi Online
Monday, 25 May 2026 5.02 PM IST

വിവാഹസദ്യക്കൊപ്പം അതിഥികൾക്ക് സമ്മാനമായി രണ്ട് ലോട്ടറി; സംഭവം തിരുവനന്തപുരത്ത്

wedding

തിരുവനന്തപുരം: കേരളത്തിലെ വിവാഹസദ്യകളിൽ മിട്ടായി, ലഡു പോലെയുള്ളവ വിളമ്പുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ ഇന്നലെ തലസ്ഥാനത്ത് നടന്ന ഒരു വിവാഹത്തിൽ അതിഥികൾക്ക് സമ്മാനിച്ചത് ലോട്ടറി ടിക്കറ്റുകളാണ്. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ സത്‌കാരത്തിലായിരുന്നു വ്യത്യസ്ത സമ്മാനം അതിഥികൾക്കായി ഒരുക്കിയത്.

നഗരത്തിലെ പ്രമുഖ ബിൽഡറായ ഹെതർ ഹോംസ് ഉടമ മരുതുംകുഴി കുടുംബത്തിൽ എസ് എം രാജീവാണ് മകളുടെ വിവാഹത്തിന് അതിഥികൾക്ക് ലോട്ടറി സമ്മാനിച്ചത്. രാജീവിന്റെയും സുചിത്രയുടെ മകൾ സമൃദ്ധിനിയും കരമന നെടുങ്കാട് ശാന്തിശ്രീയിൽ സുരേഷ് തമ്പിയുടെയും സിന്ധുവിന്റെയും മകൻ പത്മനാഭൻ തമ്പിയുമായിരുന്നു വധൂവരന്മാർ.

വിവാഹച്ചടങ്ങിൽ അതിഥികൾക്ക് നൽകാൻ 6000 ലോട്ടറി ടിക്കറ്റുകളാണ് രാജീവ് വാങ്ങിയത്. സദ്യക്കൊപ്പം ചെറിയ വെള്ളക്കവറിലാണ് ലോട്ടറി സമ്മാനിച്ചത്. ഇന്ന് നറുക്കെടുക്കുന്ന കാരുണ്യ പ്ളസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റുകളാണ് കവറിലുണ്ടായിരുന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.

പാവപ്പെട്ടവരുടെ ചികിത്സാസഹായത്തിനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ഉദ്ദേശ്യം ലോട്ടറി സമ്മാനമായി നൽകുന്നതിന് പ്രേരകമായെന്ന് രാജീവ് പറയുന്നു. നേരത്തെ തന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തവർക്കും രാജീവ് ലോട്ടറി സമ്മാനിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA WEDDING, LOTTERY, GUESTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA