SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

നക്ഷത്രവൃക്ഷങ്ങളുമായി ശ്രീമൻ നാരായണൻ

sreeman

ആ​ലു​വ​:​ ​'​എ​ന്റെ​ ​ഗ്രാ​മം​ ​ഗാ​ന്ധി​ജി​യി​ലൂ​ടെ​'​ ​എ​ന്ന​ ​സ​ന്ദേ​ശ​വു​മാ​യി​ ​മു​പ്പ​ത്ത​ടം​ ​ശ്രീ​മ​ൻ​ ​നാ​രാ​യ​ണ​ൻ​ ​മി​ഷ​ൻ​ ​ഇ​ക്കു​റി​ ​ന​ക്ഷ​ത്ര​വൃ​ക്ഷ​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ലോ​ക​പ​രി​സ്ഥി​തി​ ​ദി​ന​മാ​യ​ ​ജൂ​ൺ​ ​അ​ഞ്ചി​ന് 11​-ാ​മ​ത് ​വൃ​ക്ഷ​യ​ജ്ഞ​ത്തി​ന് ​തു​ട​ക്ക​മാ​കും.
പ്ര​കൃ​തി​യെ​ ​കൂ​ടു​ത​ൽ​ ​സ​മ്പ​ന്ന​മാ​ക്കാ​ൻ​ ​പ്രാ​പ്തി​യു​ള്ള​ ​അ​തി​നൂ​ത​ന​ ​സം​രം​ഭ​ത്തി​നാ​ണ് ​ശ്രീ​മ​ൻ​ ​നാ​രാ​യ​ണ​ൻ​ ​പ​രി​സ്ഥി​തി​ ​ദി​ന​ത്തി​ൽ​ ​ആ​രം​ഭം​ ​കു​റി​ക്കു​ന്ന​ത്.​ ​അ​ശ്വ​തി​ ​മു​ത​ൽ​ ​രേ​വ​തി​ ​വ​രെ​യു​ള്ള​ 27​ ​നാ​ളു​കാ​രും​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​തൈ​ക​ൾ​ ​മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ല​ഭ്യ​മാ​ക്കും.​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​പേ​രും​ ​ന​ക്ഷ​ത്ര​വും​ ​ഫോ​ൺ​ ​ന​മ്പ​രും​ 917012282098​ ​എ​ന്ന​ ​ന​മ്പ​രി​ലേ​ക്ക് ​വാ​ട്‌​സാ​പ്പ് ​ചെ​യ്യ​ണം.​ ​തൈ​ക​ളെ​ത്തി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ട​ ​ആ​ളെ​ ​വി​ളി​ച്ചു​ ​വി​ത​ര​ണം​ ​ചെ​യ്യും.
ക​ഴി​ഞ്ഞ​ 10​ ​വൃ​ക്ഷ​യ​ജ്ഞ​ങ്ങ​ളി​ലൂ​ടെ​ ​ആ​റു​ ​ല​ക്ഷം​ ​ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ​ ​സം​സ്ഥാ​ന​ത്തും​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി​ ​ശ്രീ​മ​ൻ​ ​നാ​രാ​യ​ണ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യു​ക​യും​ ​വ​ച്ചു​പി​ടി​പ്പി​പ്പി​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​സ്വ​ന്തം​ ​ഗ്രാ​മ​മാ​യ​ ​മു​പ്പ​ത്ത​ട​ത്തി​ൽ​ 10,001​ ​മാ​വും​ ​പ്ലാ​വും​ ​ന​ട്ടു.​ ​'​ന​ടാം​ ​ന​ന​ക്കാം​ ​ന​ട​യി​ൽ​ ​വ​ക്കാം​'​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​ചെ​ത്തി​ ​തു​ള​സി,​ ​കൂ​വ​ളം​ ​തൈ​ക​ളും​ ​വി​ത​ര​ണം​ ​ചെ​യ്തു.
ജീ​വ​ജ​ല​ത്തി​ന് ​ഒ​രു​ ​മ​ൺ​പാ​ത്രം​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ഇ​തു​വ​രെ​ 2,30,000​ ​മ​ൺ​പാ​ത്ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ഒ​രു​ ​ല​ക്ഷം​ ​തി​ക​ഞ്ഞ​ ​മ​ൺ​പാ​ത്രം​ ​പ്ര​ധാ​ന​മ​ന്ത്രി​ക്കാ​ണ് ​സ​മ​ർ​പ്പി​ച്ച​ത്.​ ​ര​ണ്ടു​ ​ല​ക്ഷം​ ​തി​ക​ഞ്ഞ​ ​പാ​ത്രം​ ​രാ​ഷ്ട്ര​പ​തി​ക്ക് ​സ​മ​ർ​പ്പി​ക്കു​മെ​ന്ന് ​ശ്രീ​മ​ൻ​ ​നാ​രാ​യ​ണ​ൻ​ ​അ​റി​യി​ച്ചു.​
5​ന് ​രാ​വി​ലെ​ 11​ന് ​മു​പ്പ​ത്ത​ടം​ ​ദ്വാ​ര​ക​ ​ഹോ​ട്ട​ൽ​ ​അ​ങ്ക​ണ​ത്തി​ൽ​ 11​-ാ​മ​തു​ ​വൃ​ക്ഷ​യ​ജ്ഞം​ ​മ​ന്ത്രി​ ​വി.​ഇ.​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ക​ടു​ങ്ങ​ല്ലൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഗീ​ത​ ​സ​ലിം​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​യാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SREEMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA