SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

നദികളിൽ നിറഞ്ഞ് 27ലക്ഷം ടൺ മണ്ണ്

sand

പത്തനംതിട്ട: സംസ്ഥാനത്തെ നദികളിൽ നിന്ന് വാരാനുള്ളത് 27ലക്ഷം ടൺ മണ്ണ്. പ്രളയവും വെള്ളപ്പൊക്കവുമുണ്ടായ 18 നദികളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) നടത്തിയ സാൻഡ് ഓഡിറ്റിംഗിലാണ് കണ്ടെത്തൽ.

2018ലെ പ്രളയത്തിനുശേഷം നടത്തിയ ഓഡിറ്റിംഗിൽ നദികളിൽ നിന്ന് ശരാശരി രണ്ടുമീറ്റർ ആഴത്തിൽ മണ്ണ് നീക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. 2020ൽ ഓഡിറ്റ് പൂർത്തിയായെങ്കിലും 2024ൽ പാർലമെന്റ് തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ പദ്ധതി പാളി. പരിസ്ഥിതി അനുമതിയും ലഭിച്ചില്ല. പുഴകൾ വറ്റുന്ന മാർച്ച് മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ മണൽ വാരാനായിരുന്നു ശുപാർശ.

മണ്ണുകലർന്ന മണൽ വാരി കരയിലിട്ട ശേഷം, മണൽ വേർതിരിച്ച് വിൽക്കാനായിരുന്നു കഴിഞ്ഞ സർക്കാരിന്റെ തീരുമാനം. ഇതിനായി നദികളിലെ കടവുകളും തീരുമാനിച്ചിരുന്നു. കട‌വുകളിൽ കൂട്ടിയി‌ടുന്ന മണൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ലേലത്തിൽ വിൽക്കാം. ഇതിനായി ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു.

മണൽ വാരേണ്ട പുഴകൾ

പമ്പ, അച്ചൻകോവിൽ, മണിമല, കരമന, വാമനപുരം, നെയ്യാർ, കല്ലടയാർ, മീനച്ചിൽ, മൂവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, ചാലിയാർ, ചന്ദ്രഗിരി, ഇത്തിക്കര, കബനി, കടലുണ്ടി, കുറ്റ്യാടി.

ഒരു നദിയിൽ നിന്ന് വാരാനുള്ള ശരാശരി മണൽ

1.5 ലക്ഷം ടൺ

പ്രയോജനങ്ങൾ

1. വെള്ളപ്പൊക്ക സാദ്ധ്യത 50 ശതമാനം കുറയും

2. നദികളിൽ ജലസംഭരണ ശേഷി ഉയരും

3. പുഴമണൽ നിർമ്മാണ മേഖലയ്ക്ക് പ്രയോജനപ്പെടും

4. പാറപ്പൊടിയേക്കാൾ കുറഞ്ഞ വിലയ്ക്ക് മണൽ ലഭിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA