ആലപ്പുഴ : സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ വൈകിട്ട് 3ന് ആലപ്പുഴ ടി.വി.തോമസ് സ്മാരക ടൗൺഹാളിൽ നടക്കും. 43 വർഷങ്ങൾക്ക് ശേഷമാണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സെപ്തംബർ 9, 10, 11, 12 തീയതികളിലാണ് സമ്മേളനം. 9ന് അനുബന്ധ ജാഥകൾ, 10,11,12 തീയതികളിൽ പ്രതിനിധി സമ്മേളനം. 12ന് ഉച്ചക്ക് വോളണ്ടിയർ പരേഡും ബഹുജന റാലിയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |