
ആലപ്പുഴ: ഉത്തരഖണ്ഡിൽ ഈ മാസം 28 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ കബഡിയിൽ റഫറി ഇൻചാർജും ജൂറിമെമ്പറുമായി ആലപ്പുഴ തമ്പകചുവട് സ്വദേശി എ.ജയകുമാറിനെ അമച്വർ കബഡി ഫെഡറേഷൻ ഒഫ് ഇന്ത്യ തിരഞ്ഞെടുത്തു. നിരവധി തവണ കേരളത്തിനു വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം മുൻ കേരള കബഡി ടിം ക്യാപ്റ്റനുമായിരുന്നു. നിലവിൽ കേരള കബഡി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേന്ദ്ര സർക്കാർ എം.എസ്.എം.ഇ മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥനുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |