അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 1.39 കോടി ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. അസി.എൻജിനീയർ വി.ബിൻസി റിപ്പോർട്ടവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ്, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ജനപ്രതിനിധികളായ പ്രജിത്ത് കാരിക്കൽ, ലേഖമോൾ സനിൽ, പ്രദീപ്തി സജിത്ത്, സുനിത പ്രദീപ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സുമാദേവി, വിദ്യാകിരണം കോർഡിനേറ്റർ എ.ജെ.ജയകൃഷ്ണൻ, പ്രഥമാദ്ധ്യാപിക എ.നദീറ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ പ്രശാന്ത് എസ്.കുട്ടി തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |