SignIn
Kerala Kaumudi Online
Sunday, 31 May 2026 8.23 AM IST

എ.സി റോഡിൽ ദീർഘദൂര സർവീസ് പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ നവീകരണ ജോലികൾ അന്തിമ ഘട്ടത്തിലെത്തിയതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പടെ പുനരാരംഭിച്ച്

കെ.എസ്.ആർ.ടി.സി. ജില്ലയിലെ ആലപ്പുഴ, എടത്വ, ചെങ്ങന്നൂർ, ഹരിപ്പാട് ഡിപ്പോകളിൽ നിന്നും മറ്റു ജില്ലകളിലേതും ഉൾപ്പെടെ 21ഡിപ്പോകളിൽ നിന്നുള്ള

ദിവസേന സർവീസുകളിൽ ഭൂരിഭാഗം ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്. പള്ളാത്തുരുത്തി പാലം പൂർത്തിയാകുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനാകും. ആലപ്പുഴ-തെങ്കാശി, ആലപ്പുഴ-ഈരാറ്റുപേട്ട, പത്തനംതിട്ട സർവീസുകളും തിരുവല്ല ഡിപ്പോയിൽ നിന്നുള്ള ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ്

സർവീസുൾ ആരംഭിച്ചത്.

പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി എന്നിവടങ്ങളിലേയ്ക്കുള്ള സർവീസ് വളഞ്ഞവഴി എസ്.എൻ കവലവഴിയാണ് നടത്തുന്നത്. കുട്ടനാട്ടിലേക്ക് 13 ഓർഡിനറി സർവീസുകളിലായി 73 ട്രിപ്പുകളും ആലപ്പുഴയിൽ നിന്ന് എ.സി റോഡിലൂടെ ഇപ്പോൾ നടത്തുന്നുണ്ട്.

കളക്ഷനിൽ വൻ വർദ്ധന

1.എ.സി റോഡിൽ ബസ് സർവീസുകൾ വീണ്ടും തുടങ്ങിയതോടെ കളക്ഷൻ കുത്തനെ ഉയർന്നു. 12ലക്ഷം ഉണ്ടായിരുന്ന പ്രതിദിനം കളക്ഷൻ 20 ലക്ഷമായി. ശേഷിച്ച സർവീസുകൾ കൂടി ഒരുമാസത്തിനുള്ളിൽ ആരംഭിക്കുന്നതോടെ ഈ ഇനത്തിൽ വൻ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്

2. മറ്റ് ഡിപ്പോകളിൽ നിന്ന് അമ്പലപ്പുഴ - തിരുവല്ല റോഡ് വഴി സർവീസ് നടത്തിയിരുന്ന മുഴുവൻ ബസുകളും എ.സി റോഡ് വഴി പൂർണമായി തിരിച്ചുവിടുന്നതോടെ കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടും. എന്നുമാത്രമല്ല, വരുമാനത്തിൽ വർദ്ധനയുമുണ്ടാകും

ആലപ്പുഴയിൽ നിന്നുള്ള

പ്രതിദിന ട്രിപ്പുകൾ

ചങ്ങനാശ്ശേരി..........23

ചമ്പക്കുളം................8

കൈനകരി...............15

കാവാലം...................20

എടത്വ.......................16

എ.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സർവീസുകൾ കുറച്ചത് കെ.എസ്.ആർ.ടി.സിക്ക് വരുമാനനഷ്ടമുണ്ടാക്കി. സർവീസ് പുനരാരാംഭിച്ച്

അത് മാറ്റിയെടുക്കാനാകും. ലാഭകരമായ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കും

-അജിത്ത്, ഡി.ടി.ഒ, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL