SignIn
Kerala Kaumudi Online
Sunday, 31 May 2026 8.23 AM IST

സ്കൂൾഅടയ്ക്കും മുമ്പേ പുത്തൻ പുസ്‌തകങ്ങൾ എത്തിത്തുടങ്ങി

ആലപ്പുഴ: പുതിയ അദ്ധ്യയന വർഷത്തിന് മൂന്ന് മാസം കൂടി ശേഷിക്കേ, ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബായ ആലപ്പുഴ ഗേൾസ് സ്‌കൂളിൽ എത്തിത്തുടങ്ങി. സിലബസിൽ മാറ്റമില്ലാത്ത 1, 3, 5, 7, 9 ക്ലാസുകളിലേക്കുള്ള 2025 -26 അദ്ധ്യയന വർഷത്തിലെ 5,67,952 പാഠപുസ്തകങ്ങളാണ് ഇതുവരെ എത്തിയത്. 261 സൊസൈറ്റികൾക്ക് കൈമാറേണ്ട പുസ്തകങ്ങൾ തരം തിരിക്കുന്ന ജോലികൾ ആരംഭിച്ചു. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഇരുപത്തിയേഴ് ലക്ഷം പുസ്തകങ്ങളാണ് ആകെ വിതരണം ചെയ്യേണ്ടത്. ഒരേ സമയം കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കാനുള്ള സ്ഥലപരിമിതി ഹബ്ബിനുണ്ട്. അതിനാൽ, സൊസൈറ്റികളിലേക്ക് വിതരണം തുടങ്ങിയ ശേഷമാകും ബാക്കി പുസ്തകങ്ങൾ എത്തിക്കുക. സിലബസ് മാറ്റമുള്ള പുസ്തകങ്ങൾ അടുത്ത ഘട്ടത്തിൽ എത്തിക്കും. പുസ്തക വിതരണത്തിനുള്ള വാഹനത്തിനായി ടെണ്ടർ വിളിച്ചു കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ എല്ലാ സൊസൈറ്റികളിലും പുസ്തകങ്ങൾ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

വിതരണം കുടുംബശ്രീക്ക്

# കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെ.ബി.പി.എസ്) നിന്നാണ് ജില്ലാ ഹബ്ബിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്

# കുടുംബശ്രീക്കാണ് പുസ്തകങ്ങളുടെ തരം തിരിക്കലിന്റെയും വിതരണത്തിന്റെയും ചുമതല

# ഓരോ സൊസൈറ്റിക്കും കൈമാറേണ്ട പുസ്തകങ്ങളുടെ വിവരം സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറും

# ഒരു സൂപ്പർവൈസറും, 11 കുടുംബശ്രീ വനിതകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്

പാഠപുസ്തകങ്ങൾ

എത്തിയത് : 5,67,952

വിതരണം

ചെയ്യാനുള്ളത്

വേളിയം ഒന്ന് : 17,18,197

വേളിയം രണ്ട് : 10,02,479

സൊസൈറ്റികൾ : 261

ശേഖരിച്ചവയുടെ വിതരണമാരംഭിച്ച ശേഷം രണ്ടാം ഘട്ട പുസ്തകങ്ങളെത്തിക്കും. സ്കൂൾ തുറക്കുംമുമ്പ് എല്ലാവിദ്യാലയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് പ്രവർത്തനം

- ആതിര, സൂപ്പർവൈസർ, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL