
മുഹമ്മ: രാസ ലഹരിയുടെ തലസ്ഥാനമായി കേരളം മാറുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പി. ശ്രീകുമാർ പറഞ്ഞു. മണ്ണഞ്ചേരി മണ്ഡലംതല വാർഡ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസ ലഹരിക്കെതിരെ ബോധവൽക്കരണക്ലാസ്സ് സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ഷഹനാസ് നയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷനായി. കെ. വി. മേഘനാദൻ, അഡ്വ. എൻ. ശ്രീകുമാർ, കെ. എഛ്. മജീദ്, എം. വി. സുനിൽകുമാർ, സിനിമോൾ സുരേഷ്, ഇർഫാൻ കോയപ്പു, കെ. വേണുഗോപാൽ, എന്നിവർ സംസാരിച്ചു.വാർഡ് പ്രസിഡന്റ് കുമിദ ഉപേന്ദ്രൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |