ആലപ്പുഴ: സ്വകാര്യ ബസ് ജീവനക്കാരനായ സനീഷ് സത്യന്റെ കണ്ണ് ഓപ്പറേഷനുമായി ബന്ധപ്പെട്ടും തുടർ ചികിത്സയ്ക്ക് സഹായധനം കണ്ടെത്താനും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്ന് ഇന്ന് രാവിലെ മുതൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ കാരുണ്യയാത്രയായി സർവീസ് നടത്താൻ ജില്ലാകമ്മറ്റിയോഗം തീരുമാനിച്ചു.
യോഗത്തിൽ കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ടി.വി.ഷാജിലാൽ, സനൽ ഫിർദോസ്, ബിജു ദേവിക, റിനു സഞ്ചാരി, സനൽ സലിം, മുഹമ്മദ് ഷെരീഫ്, സിയാദ് കല്പക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |