കുട്ടനാട് : ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണ പരിപാടികൾ നടത്തുവാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് മങ്കൊമ്പ് തെക്കേക്കര യൂണിറ്റ് വാർഷിക സമ്മേളനം തീരുമാനിച്ചു. ജില്ലാ കമ്മറ്റിയംഗം ടി.ആർ.രാജ്മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റിയംഗം വി. കെ വേണുഗോപാൽ അദ്ധ്യക്ഷനായി യൂണിറ്റ് സെക്രട്ടറി ടി.സുരേഷ് റിപ്പോർട്ടും കമ്മറ്റി അംഗം അരവിന്ദ് കുമാർ സംഘടനാരേഖയും അവതരിപ്പിച്ചു. ട്രഷറർ അഗസ്റ്റിൻ ജോസ്, പ്രസന്ന സതീഷ്ണകുമാർ , മേഖല പ്രസിഡന്റ് ടി.ജ്യോതി, പ്രഭാസുതൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ടി.ആർ.രാജേഷേ് (പ്രസിഡന്റ് ) , ഫ്രാൻസിസ് ജോസഫ് (വൈസ് പ്രസിഡന്റ്), ടി.സുരേഷ് (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |