
ഹരിപ്പാട് : ഈ യുഗം സാഹിത്യ സാംസ്കാരിക സംഘടനയുടെയും, ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലോക നാടക ദിനാചരണം സാഹിത്യകാരനും അദ്ധ്യാപകനുമായ എഴുത്താളൻ ഡോ.അരുൺ കുമാർ.എസ് ഉദ്ഘാടനം ചെയ്തു. ഈ ലോകം ഒരു നാടകശാലയാണെന്നും, നമ്മളെല്ലാം അതിലെ നടീനടന്മാരാണെന്നും ഷേക്സ്പിയറിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ആർ.മോഹനൻ നാടക സന്ദേശം നൽകി. സുന്ദരേശൻ നാടക ഗാനങ്ങൾ ആലപിച്ചു. തുടർന്നുള്ള നാടക ചർച്ചയിലും ലഹരി വിരുദ്ധ ചർച്ചയിലും റിജോ, കെ.ജി ശശി, ശില്പ വിജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
