
ചേർത്തല: ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാസലഹരിക്കെതിരെ ബോധവത്കരണ ലഘുലേഖ വിതരണം നടത്തി. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ എക്‌സൈസ് വകുപ്പിലെ വിമുക്തി ലഹരി വർജ്ജന മിഷൻ പുറത്തിറക്കിയ ആസക്തി ലഹരിയോടല്ല; ജീവിതത്തോടാകട്ടെ എന്ന ലഘുലേഖ ഡിപ്പോ സൂപ്രണ്ട് എ.പ്രമീളക്ക് നൽകി ഡോ.തോമസ് വി.പുളിക്കൻ ഉദ്ഘാടനം ചെയ്തു.പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ബിനീഷ് മുഖ്യപ്രഭാഷണം നടത്തി.നഗരസഭ കൗൺസിലർ എ.അജി,അഖിലാഞ്ജലി ഗ്രൂപ്പ് എം.ഡി പി.ഡി.ലക്കി,സരിഗ കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
