SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

കണിച്ചുകുളങ്ങര എ.ബി.സി സെന്റർ പ്രവ‌ർത്തനം അടുത്ത മാസം

ആലപ്പുഴ: തെരുവ്നായ് വന്ധ്യംകരണവും പേവിഷ നിർമ്മാർജ്ജനവും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ ഉദ്ഘാടനം ചെയ്ത എ.ബി.സി സെന്ററിന്റെ പ്രവ‌ർത്തനം ഏപ്രിൽ 1മുതൽ ആരംഭിക്കും. കടക്കരപ്പള്ളി പഞ്ചായത്തിൽ നിന്നുള്ള തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചാവും തുടക്കം. ദിവസവും പത്തുനായ്ക്കളെ വന്ധ്യം കരിക്കാനാണ് ആലോചന. ഇതിനാവശ്യമായ ഡോക്ടർമാരെ നിയോഗിക്കാത്തതാണ് പ്രശ്നം. നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. തെരുവുനായ ശല്യവും അക്രമവും അനിയന്ത്രിതമായി വർദ്ധിച്ച സാഹചര്യത്തിൽ അമ്പത് നായ്ക്കളെ സൂക്ഷിക്കാൻ സൗകര്യമുള്ള കണിച്ചുകുളങ്ങര സെന്ററിൽ ഒരു ദിവസം ഇരുപത് നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാലേ പദ്ധതി പ്രയോജന പ്രദമാകൂ. ഇതിന് ഒരു ഡോക്ടറെ കൂടി നിയോഗിക്കേണ്ടിവരും. കടക്കരപ്പള്ളി പഞ്ചായത്തിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് കുറഞ്ഞത് 200 നായ്ക്കളെയെങ്കിലും വന്ധ്യംകരിക്കേണ്ടിവരും. ഒരുദിവസം പത്ത് നായ്ക്കളെന്ന കണക്കിൽ ഇരുപത് ദിവസം വേണ്ടിവരും. കാലവർഷത്തിന് കഷ്ടിച്ച് രണ്ട് മാസം മാത്രം ശേഷിക്കെ,​ മഴക്കാലത്തെ നായ പിടിത്തവും പരിപാലനവും ക്ളേശകരമായിരിക്കും. കടക്കരപ്പള്ളിക്ക് ശേഷം ചേർത്തല നഗരസഭയിലെ നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാനാണ് ആലോചന.
നിലവിൽ രണ്ട് ക്യാച്ചേഴ്സിനെയാണ് നിയോഗിച്ചിട്ടുള്ളത്.

ഒരുനായെ

പിടിക്കാൻ

കൂലി: 300 രൂപ

ട്രാൻസ്പോർട്ടേഷൻ : 200 രൂപ

ആലപ്പുഴയുടെ കാര്യത്തിൽ ഉറപ്പില്ല

1.840 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് സെന്ററിന്റെ പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ് ഒരുക്കിയിട്ടുള്ളത്

2.ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ,ജീവനക്കാർക്കുള്ള മുറി, എ.ബി.സി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമ്മാർജന സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

3.ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തീയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘം എന്നിവരെ സെന്ററിൽ നിയമിച്ചിട്ടുണ്ട്

4.തെരുവുനായ ആക്രമണങ്ങളും കാരണം ജനം ഭീതിയിലാണ്. തൃക്കുന്നപ്പുഴയിൽ തകഴി സ്വദേശിനിയായ വൃദ്ധയും നൂറനാട് സ്കൂൾ വിദ്യാർത്ഥിയും പേവിഷബാധയെ തുടർന്ന് മരിച്ചത് അടുത്തിടെയാണ്

5. രണ്ട് വർഷം മുമ്പ് സമർപ്പിച്ച പദ്ധതികളിൽ ആലപ്പുഴ ബീച്ചിലെ എ.ബി.സി സെന്ററിന്റെ പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു ഉറപ്പുമില്ല

........................

ആലപ്പുഴ ബീച്ചിലെ എ.ബി.സി സെന്ററിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. അതും ഉടൻ പ്രവർത്തന ക്ഷമമാക്കും. ജില്ലാ പഞ്ചായത്ത് , ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL