
ചേർത്തല:വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും കാറുകൾ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി പിടിയിലായി. മൂന്നാം പ്രതിയായ മുഹമ്മ തണ്ണീർമുക്കം പഞ്ചായത്ത് 15ാം വർഡിൽ തെക്കേ കരിയിൽ കെ.ശ്യാം പ്രകാശ് (31)നെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേർത്തല സ്വദേശിയായ യുവാവിനെയാണ് സംഘം മർദ്ദിച്ചത്.എസ്.ഐ അജ്മൽ ഹുസൈൻ,എ.എസ്.ഐ കെ.ആർ.ബൈജു,സീനിയർ സി.പി.ഒമാരായ ജിതിൻ,സാംജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകവും വധശ്രമവും ഉൾപ്പെടെ 13 ഓളം കേസുകളിൽ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി കുരിട് എന്നറിയപ്പെടുന്ന സതീഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |